സുഖമുള്ള ഒരു സ്വപ്നവും കണ്ടു ചരിഞ്ഞു കിടന്നുറങ്ങുമ്പോള്‍ പെട്ടെന്നൊരു ശബ്ദം കേട്ട് ഞെട്ടിയുണര്‍ന്നു. ശബ്ദം പുറത്തുനിന്നാണ് കേള്‍ക്കുന്നത്, ജനാലയുടെ കര്‍ട്ടന്‍ മാറ്റി നോക്കിയപ്പോള്‍ പുറത്തു റോട്ടില്‍ ചെരിയോരല്കൂട്ടം കണ്ടു.
"എതവനടാ ഈ രാത്രിയില്‍ ബഹളം വക്കുന്നതെന്ന്..!"
പിരുപിരുതുകൊണ്ട് ഞാന്‍ വാതില്‍ തുറന്നു പുറത്തേക്കിറങ്ങി,
പുറത്തിറങ്ങിയതും ആദ്യം കണ്ടത് അപ്പുറത്തെ അമ്മായിയെ ആണ്. ക്ഷമിക്കണം 'അമ്മായി' അല്ല, അല്ലെങ്ങില്‍ അങ്ങിനെ വിളിക്കാന്‍ പാടില്ലത്രേ 'ആന്റി' എന്ന് വിളിക്കണം എന്നാണ് ആ അമ്മായി തന്നെ പറഞ്ഞു തന്നിട്ടുള്ളത്.
ഓരോരെ കാലമേ ?
"എന്താ ആന്റി പ്രശ്നം , രാത്രിയിലൊരു ആള്‍കൂട്ടം, വല്ല കള്ളന്മാരോ മറ്റോ ? "
"എടാ മോനേ നിനക്കു അര്‍ദ്ധരാത്രി ആയെന്നു വച്ചു മണി ഒന്പതരയെ ആയുള്ളൂ "
"ശരി ശരി അതൊക്കെ പോട്ടെ പ്രശ്നം പറഞ്ഞില്ല "
"നീ ആ പെണ്‍കുട്ടിയെ നോക്ക്, ആ സ്കൂടിയുടെ അടുത്ത് നില്‍ക്കുന്നവള്‍ "
"ഹാ കണ്ടു , അവള്‍ക്കെന്തു പറ്റി, വല്ല അക്സിടന്റും പറ്റിയതാണോ ?"
"അതൊന്നും അല്ല ഒന്നു രണ്ടു ചെക്കന്മാര്‍ അവളുടെ പിന്നാലെ വന്നു അവളെ ഉപദ്രവിക്കുക യായിരുന്നു. ഇവിടെ വച്ചു ആ കുട്ടിയെ ബലമായി കാറില്‍ കയറ്റി കൊണ്ടുപോകാനും അവര്‍ നോക്കി, രാഘവന്‍ ചേട്ടന്റെ മകന്‍ അനിലനത് ആദ്യം കണ്ടത്, അവന്‍ ആളുകളെ വിളിച്ചു കൂടി ആ കുട്ടിയെ രക്ഷ പെടുത്തി. "
"ഈനിട്ടവന്മാരെവിടെ പോയി ?"
ഹാവൂ കുറേകാലമായി ആരെയെന്കിലും ഒന്നു തല്ലിയിട്ട്., ഇന്നു ആ ആഗ്രഹം തീര്‍ക്കണം എന്ന് കരുതി ഞാന്‍ ലുന്കി മടക്കി കുത്തി പുറത്തേക്കിറങ്ങി
അപ്പോള്‍ ആന്റി അവിടെ നിന്നു വിളിച്ചു പറഞ്ഞു
"ഇനി നിന്റെ ആവശ്യം ഒന്നും ഇല്ല, അവന്മാര്‍ അപ്പോഴേ മുങ്ങി"
പുറത്തിറങ്ങി ആ പെണ്‍കുട്ടിയുടെ അടുത്തെത്തിയപ്പോള്‍ അവള്‍ പോകനോരുങ്ങുകയായിരുന്നു
അപ്പോള്‍ ആരോ പറഞ്ഞു
"ഇനി ഇങ്ങനെയേ കുട്ടിയെ തനിച്ചു വിടുന്നത് ?"
"കുട്ടി ഒരു കാര്യം ചെയ്യ്, വീട്ടില്‍ നിന്നരെയെന്കിലും ഫോണില്‍ വിളിച്ചിട്ട് ഇവിടെ വരന്‍ പറയു"
"അതെ അതാ നല്ലത്, "
രാമുവേട്ടന്‍ മൊബൈല് ഫോണ്‍ നീടി
"ഇതാ ഫോണ്‍ വിളിച്ചോളൂ"
വേണ്ട ഞാന്‍ തന്നെ പോയ്കോളം എന്നായിരുന്നു അവളുടെ മറുപടി.
ആരും അത് സമ്മതിക്കാന്‍ തയ്യാറല്ലായിരുന്നു,
രാഘവന്‍ ചേട്ടന്‍ ഇടയില്‍ കയറി പറഞ്ഞു
"എനിക്കും നിന്റെ പ്രയതിലൊരു മകളുള്ളതാണ്, നിന്നെ ആ പൂവാലന്മാരുടെ കയ്യില്‍ നിന്നു രക്ഷിച്ചതിന്റെ അധികരമാനെന്നു കൂടിക്കോ, ഒറ്റയ്ക്ക് ഈ രാത്രിയില്‍ പോകാന്‍ ഞങ്ങള്‍ അനുവദിക്കില്ല "
"എന്നെ രക്ഷിചെന്നോ ! എന്നെ രക്ഷിക്കാന്‍ആര്‍കും കഴിയില്ല എന്നെ ശല്യം ചെയ്യാന്‍ വന്ന പൂവാലന്മാരെ രക്ഷിചെന്നു പറയൂ, കാരണം ഞാനൊരു എയിഡ്സ് രോഗിയാണ്, അവരെ രക്ഷിക്കാന്‍ വേണ്ടിയാണു ഞാന്‍ ഓടിയത്, അല്ലാതെ എന്നെ രക്ഷിക്കാനല്ല !"
പറഞ്ഞു തീരുന്നതിനു മുന്പേ അവള്‍ സ്കൂടിയില്‍ കയറി യാത്ര തുടങ്ങിയിരുന്നു
Wednesday, October 1, 2008
കഥ - ഒന്നും അറിയാതെ
Subscribe to:
Post Comments (Atom)
No comments:
Post a Comment